സി എന്‍ എ-
കൊച്ചി:
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി പുതുമുഖ സംവിധായകന് സുധി അകലൂര്‍ സംവിധാനം ചെയ്യുന്ന സൈക്കളോജിക്കല്‍ സസ്പെന്‍സ് ത്രില്ലര്‍ ആണ് '13വേ'. പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു.
പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ജനശ്രദ്ധ ഉടനീളം നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും '13വേ' എന്നാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പാലക്കാടിന്റെ മനോഹര പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് . പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മിഥുന് അകലൂര്‍, സുഹൈല്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ കഥ,തിരക്കഥ. സംവിധായകനൊപ്പം രഞ്ജിത്ത് ചിനക്കത്തൂര്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം ദിപിന്, പശ്ചാത്തലസംഗീതം സച്ചിന് റാം, സ്റ്റില്‍സ് സമദ് സാം, ഡിസൈന്‍ ജബ്ബാര്‍, വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Online PR - CNA.