CNA
തിരു:
ആറ് ദിവസം നീണ്ട പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള സമാപിച്ചു.
19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദര്‍ശിപ്പിച്ച മേളയില്‍ അന്‍പതിലധികം വനിതാ സംവിധായകരുടെ ചിത്രങ്ങളും 200 ഓളം അതിഥികളും ആയിരത്തോളം പ്രതിനിധികളും പങ്കെടുത്തു.
സമകാലിക മലയാള കാഴ്ചയായി 61 മലയാള ചിത്രങ്ങളും 25 ലധികം ക്യാംപസ് ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച മേളയിലെ ആകര്‍ഷക ഘടകമായി ഏകാന്തതയും അതിജീവനവും എന്ന പാക്കേജും പ്രദര്‍ശിപ്പിച്ചു.
ചലച്ചിത്ര അക്കാഡമി നടത്തിയ തിരക്കഥാ മത്സരത്തില്‍ സമ്മാനം നേടിയ കഥകളെ ആധാരമാക്കി നിര്‍മ്മിച്ച ഈ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. മിക്ക ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.
പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ആനിമേഷന്‍ ചിത്രങ്ങള്‍, മ്യൂസിക്ക് വീഡിയോകള്‍ എന്നിവയും മേളയ്ക്ക് മാറ്റു കൂട്ടി.
Courtesy : Kerala State Chalachitra Academy