ന്യൂസ് ഡെസ്ക്-
കൊച്ചി :
തമിഴ് നടന് വിജയ് സേതുപതി വീണ്ടും മലയാളത്തിലെത്തുന്ന 19 (1) (a) സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിച്ച്, നവാഗതയായ ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിമ കല്ലിങ്ങല്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ഇന്ദ്രജിത്തും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്ക്ക് ഉറപ്പു നല്കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19 (1) (a). ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയ സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്ന ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.