സി എന്‍ എ-
കൊച്ചി:
മലബാര്‍ വിപ്ലവം പശ്ചാത്തലമാക്കി വാരിയം കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയെക്കുറിച്ച് 'മമധര്‍മ'യുടെ '1921' എന്ന് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായി സംവിധായകന് അലി അക്ബര്‍.
സംവിധായകന് ഫേസ്ബുക്കിലൂടെയാണ് '1921'ന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
തന്റെ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി പാനസോണിക് ലൂമിക്സ് S1H 6 ക്യാമറ സ്വന്തമാക്കിയതായി അറിയിച്ചു.
'കുരുക്കള്‍ അങ്ങട്ട് പൊട്ടട്ടെ മമധര്‍മ്മയ്ക്ക് 6K, ക്യാമറ എത്തി... ഇത് നമ്മുടെ സ്വന്തം...1921 ഒരു തുടക്കം എന്ന് കരുതിയാല്‍ മതി..' പുതിയ കാമറയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അലി അക്ബര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.
കൂടാതെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ളോര്‍ തയ്യാറാകുന്നതായും അലി അക്ബര്‍ അറിയിച്ചു.
സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് നിര്‍മ്മിക്കുന്നത്.
ഒരുകോടിയിലധികം രൂപ സിനിമ നിര്‍മ്മിക്കാനായി പങ്കുവച്ച 'മമധര്‍മ്മ' എന്ന അക്കൗണ്ടിലേക്ക് വന്നതായി നേരത്തെ അലി അക്ബര്‍ അറിയിച്ചിരുന്നു.
സിനിമയുടെ ഗാനം റെക്കോര്‍ഡ് ചെയ്യുന്ന കാര്യം അലി അക്ബര്‍ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തു വിടാത്തതെന്നും അലി അക്ബര്‍ പറഞ്ഞു.
അതെ സമയം സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് സംവിധായകന് അലി അക്ബറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.