സി എന്‍ എ-
കൊച്ചി:
ആദിത് യു എസ് നെ പ്രധാന കഥാപാത്രമാക്കി 'ഡൈ വിത്ത് മെമ്മറീസ്, നോട്ട് ഡ്രീംസ്' എന്ന ടാഗ് ലൈനോടെ ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന റോഡ് മൂവി '24 ഡെയ്സ്' സൈന പ്ലേ ഒടിടി യില്‍ റിലീസായി.
സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് '24 Days'. ഒരു റോഡ് മൂവി ഗണത്തില്‍ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ.
വളരെ വിശദമായും മനോഹരമായും സ്റ്റീഫന്റെ യാത്രയെ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.
ലെറ്റ് ഗോ പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അദിത് യു എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ ലൈറ്റ് റൂം നിര്‍വ്വഹിക്കുന്നു. സംഗീതം- സെവന് ക്ലൗഡ്സ്, എഡിറ്റര്‍- പ്രസീപ് ശങ്കര്‍, ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- അഞ്ജു രാമചന്ദ്രന്, പശ്ചാത്തല സംഗീതം- വിഷ്ണു ശ്യാം, കല- ജഗദ് ചന്ദ്രന്, സൗണ്ട്- ശങ്കര്‍ദാസ് വി സി, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.