സി എന്‍ എ-
തിരു:
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി', ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥല് പുരാണ്' (Chronicle of Space) എന്നിവ തിരഞ്ഞെടുത്തു.
സംവിധായകന് മോഹന്‍ ചെയര്‍മാനും ശ്രീ എസ് കുമാര്‍, ശ്രീ പ്രദീപ് നായര്‍, ശ്രീമതി പ്രീയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്.
അന്താരാഷ്ട്ര മത്സര വിഭാഗം
1. 'ചുരളി' - ലിജോ ജോസ് പെല്ലിശ്ശേരി.
2. 'ഹാസ്യം' - ജയരാജ്.
മലയാളം സിനിമ ടുഡേ
1. 'ഗ്രാമവൃക്ഷത്തിലെ കുയില്‍' - കെ പി കുമാരന്.
2. 'സീ യു സൂണ്‍' - മഹേഷ് നാരായണന്.
3. 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' - ഡോണ്‍ പാലത്തറ.
4. 'ലവ്' - ഖാലിദ് റഹ്മാന്.
5. 'മ്യൂസിക്കല്‍ ചെയര്‍' - വിപിന്‍ ആറ്റ്ലി.
6. 'അറ്റെന്‍ഷന്‍ പ്ളീസ്' - ജിതിന് ഐസക് തോമസ്.
7. 'വാങ്ക്' - കാവ്യ പ്രകാശ്.
8. 'പക - ദ് റിവര്‍ ഓഫ് ബ്ലഡ്' - നിതിന്‍ ലൂക്കോസ്.
9. 'തിങ്കളാഴ്ച്ച നിശ്ചയം' - സെന്ന ഹെഗ്ഡെ.
10. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' - ശംഭു പുരുഷോത്തമന്.
11. 'ആന്ഡ്രോയ്ക്ക് കുഞ്ഞപ്പന് Version. 5.25' - രതീഷ് ബാലകൃഷ്ണന് പൊതുവാള്.
12. 'കയറ്റം' - സനല്‍കുമാര്‍ ശശിധരന്.
ശ്രീ സണ്ണി ജോസഫ് ചെയര്‍മാനും ശ്രീമതി നന്ദിനി രാംനാഥ്, ശ്രീ ജയന് കെ ചെറിയാന്, ശ്രീ പ്രദീപ് കുര്‍ബാ, ശ്രീ പി വി ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തത്.
അന്താരാഷ്ട്ര മത്സര വിഭാഗം
1. 'Kosa' - Mohit Priyadarshi - Hindi.
2. 'Chronicle of Space' / 'Sthalpuran' - Akshay Indikar - Marathi.
ഇന്ത്യന്‍ സിനിമ നൗ
1. 'Milestone' / 'Meel Patthar' - Ivan Ayr - Hindi, Punjabi, Kashmiri.
2. 'Nasir' - Arun Karthick - Tamil.
3. 'Horse Tail' / 'Kuthiraivaal' - Manoj Jahson, Shyam Sunder - Tamil.
4. 'The Disciple' - 'Chaitanya Tamhane' - Marathi, English, Hindi, Bengali.
5. 'Pig' / 'Seththumaan' - Thamizh - Tamil.
6. 'Where is Pinki?' / 'Pinki Elli?' - Prithvi Konanur -Kannada.
7. 'The Shepherdess and The Seven Songs' / 'Laila Aur Satt Geet' - Pushpendra Singh - Hindi.