സി എന്‍ എ-
തിരു:
കേരളത്തിന്റെ 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ചു. പാലക്കാട് നടക്കുന്ന സമാപന ചടങ്ങില്‍ അക്കാദമി ഓഡിയന്‍സ് പോള്‍ അവാര്‍ഡ് പ്രഖ്യാപിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 14 സിനിമകളില്‍ നിന്ന് വിവിധ മാധ്യമങ്ങളിലൂടെ പ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും മികച്ച ചിത്രത്തിനായി വോട്ടുചെയ്യാം. ഐഎഫ്എഫ്കെയുടെ ഔദ്യോഗിക വെബ്സൈറ്റിലോ SMS വഴിയോ മൊബൈല്‍ ആപ്ലിക്കേഷനിലോ വോട്ട് രേഖപ്പെടുത്താം.
SMS വഴി വോട്ടുചെയ്യാനുള്ള ഫോര്‍മാറ്റ്... IFFK <സ്പേസ്> ഫിലിം കോഡ് ചേര്‍ത്ത് 56070 എന്ന നമ്പറിലേക്ക് അയയ്ക്കുക.
സിനിമകളുടെ പട്ടികയും കോഡ് നമ്പറുകളും ഇപ്രകാരമാണ്:
• Bilesuvar ( Film Code: IC001)
• Birdwatching ( Film Code: IC002)
• Chronicle of Space ( Film Code: IC003)
• Churuli ( Film Code: IC004)
• Desterro ( Film Code: IC005)
• Humour ( Film Code: IC006)
• In Between Dying ( Film Code: IC007)
• Kosa ( Film Code: IC008)
• Lonely Rock ( Film Code: IC009)
• Memory House ( Film Code: IC010)
• Rom ( Film Code: IC011)
• The Names of the Flowers ( Film Code: IC012)
• There is no Evil ( Film Code: IC013)
• This is not a Burial, It's a Resurrection ( Film Code: IC014)
മേളയില്‍ പ്രതിനിധികളുടെ പങ്കാളിത്തം അംഗീകരിച്ചാണ് 2002 ല്‍ അക്കാദമി ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.