സി എന്‍ എ-
തിരു:
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ഇന്നും(ബുധന്‍) തുടരും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ടാഗോര്‍ തിയേറ്റര്‍ നാലു കൗണ്ടറുകളിലായാണ് ടെസ്റ്റ് നടത്തുന്നത്. 1500 ഓളം പേര്‍ക്കാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. അക്കാദമി ചെയര്മാന് കമല്‍, ചലച്ചിത്ര താരം മധുപാല്‍, ഗായകന് ജാസി ഗിഫ്റ്റ്, ടി വി ചന്ദ്രന് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും കോവിഡ് ടെസ്റ്റിന് വിധേയരായി. അഡീഷണല്‍ ഡിഎം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും ടാഗോര്‍ തിയേറ്ററിലെ കൗണ്ടറില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ലക്ഷ്മി. ഡോ.പൊന്നി, ഡോ. ചിത്ര എന്നിവരും ആരോഗ്യവകുപ്പിന്റെ സംഘത്തിലുണ്ട്. ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.