അഞ്ജു അഷറഫ്-
തിരു:
ഇരുപത്തിയഞ്ചാം ഐ എഫ് എഫ് കെ ഡെലിഗേറ്റ് പാസിനുള്ള രജിസ്ട്രേഷന് ജനുവരി 30ന് ആരംഭിക്കും.
തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നീ നാല് മേഖലകളില്‍ നടത്തുന്ന ചലച്ചിത്ര മേളയുടെ നാല് മേഖലയിലേക്കുള്ള രജിസ്ട്രേഷന് ഒരുമിച്ചാണ് നടക്കുക. പൊതുവിഭാഗം, ഫിലിം ആന്‍ഡ് ടിവി, പ്രൊഫഷണല്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, മീഡിയ... എല്ലാ വിഭാഗത്തിനും ജനുവരി 30ന് തന്നെ രജിസ്ട്രേഷന് ആരംഭിക്കും. ഫെബ്രുവരി പത്തിനാണ് തിരുവനന്തപുരത്ത് ചലച്ചിത്രമേള ആരംഭിക്കുന്നത്. അതിന് രണ്ട് ദിവസം മുമ്പ് പാസ് വിതരണം ചെയ്തു തുടങ്ങും. നാല് സെന്ററുകളിലും മേള തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമായിരിക്കും പാസ് വിതരണം ചെയ്യുക.
കോവിഡ് പ്രോട്ടോകോള്‍ നിയമങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടാണ് ചലച്ചിത്ര മേള നടക്കുന്നത്. തിരക്ക് ഒഴിവാക്കാനായി നാലു മേഖലകളിലായി സംഘടിപ്പിക്കുന്ന മേളയില്‍ ഓരോരുത്തരും എവിടെയാണ് സിനിമ കാണാന്‍ ആഗ്രഹിക്കുന്നത് അവിടെ മാത്രമേ സിനിമ കാണാന്‍ സാധിക്കൂ. രജിസ്ട്രേഷന് ഫോമില്‍ തിരുവനന്തപുരം എന്ന് എഴുതിയിട്ട് എറണാകുളത്തു പോയി സിനിമ കാണാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത ആള്‍ക്ക് തിരുവനന്തപുരത്തു പോയി സിനിമ കാണാന്‍ പറ്റില്ല. രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നു മാത്രമേ സിനിമ കാണാന്‍ സാധിക്കൂ.
സിനിമാ തീയേറ്ററില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാവുകയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും വേണം. അത് നിര്‍ബന്ധമാണ്. ആന്റിജന്‍ ടെസ്റ്റിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു ഒരുക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് സംവിധായകന് കമല്‍ പറഞ്ഞു.
For more details please visit : www.registration.iffk.in