ന്യൂസ് ഡെസ്ക്-
തിരു:
ലോക്ക്ഡൗണ്‍ ഏഴ് മാസം പിന്നിടുമ്പോഴും പൂട്ടിയ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. ആളുകള്‍ ധാരാളമായി കൂടുന്ന ഇടമായതുകൊണ്ടാണ് സിനിമ തീയേറ്ററുകള്‍ അടച്ചത്. കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്ത്തി്ക്കുന്ന എഴുന്നൂറോളം തിയേറ്റര്‍ ഉണ്ട്. ഇതില്‍ തന്നെ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ നാല് കോടിയും അഞ്ചു കോടിയും മുടക്കി പുതുക്കി പണിത 150 തീയേറ്ററുകള്‍ എങ്കിലും ഉണ്ടാവും. തീയേറ്ററുകളില്‍ ജോലി ചെയ്യുന്ന 7000ല്‍ അധികം വരുന്ന സ്ഥിരം തൊഴിലാളികളും രണ്ടായിരത്തോളം കോണ്‍ട്രാക്ട് ജോലിക്കാരും തിയേറ്ററുമായി ബന്ധപ്പെട്ട മറ്റു ഇടങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയും ഉണ്ട്. തിയേറ്റര്‍ അടഞ്ഞു കിടക്കുകയാണെങ്കിലും സ്ഥിരം തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 50 ശതമാനം ഉടമകള്‍ നല്‍കുന്നുണ്ട്. മാത്രമല്ല തിയേറ്റര്‍ മെയിന്റനന്‍സിന് രണ്ടു ലക്ഷം രൂപയോളം ചെലവുണ്ട്. ഓരോ മാസവും ലക്ഷങ്ങള്‍ കയ്യീന്ന് ചെലവാകുമ്പോഴും സര്‍ക്കാറിന്റെ കനിവില്‍ ഇന്നോ നാളെയോ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉടമകള്‍.