ന്യൂസ് ഡെസ്ക്-
ചെന്നൈ:
മരിക്കാര്‍ ആര്‍ട്സിന്റെ ബാനറില്‍ ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന '4K' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'കനവില്‍ കണ്ട കാതല്‍ കവിതൈ' എന്നതിന്റെ ചുരുക്കെഴുത്താണ് '4K'. റോഡ് ആക്ഷന്‍ ത്രില്ലര്‍ മൂവിയായ '4K' തമിഴിലാണ് ഒരുങ്ങുന്നത്. 'കാമസൂത്ര ത്രീ ഡി' ക്യാമറാമാന് കെ ജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കും. 'രാക്ഷസന്' ഫെയിം സാന്‍ ലോകേഷ് ആണ് എഡിറ്റര്‍.