അഞ്ജു അഷറഫ്-
കൊച്ചി:
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആയിരം അഭിലാഷങ്ങള്‍, ഒപ്പം ഒപ്പത്തിനൊപ്പം, മനസ്സറിയാതെ തുടങ്ങിയ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കു ശേഷം സോമന് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'അഞ്ചില്‍ ഒരാള്‍ തസ്കരന്' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ 12 സംവിധായകര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സംവിധായകന്റെ കഥയ്ക്ക് ജയേഷ് മൈനാഗപ്പള്ളി തിരക്കഥ സംഭാഷണം എഴുതുന്നു.
ജയശ്രീ സിനിമയുടെ ബാനറില്‍ പ്രതാപ് വെങ്കിടാചലം ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. വെങ്കിട്ട് രാമന് ആണ്. ഛായഗ്രഹണം മണികണ്ഠന് പിഎസ് നിര്‍വഹിക്കുന്നു.
ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. എഡിറ്റിംഗ്- സന്ദീപ് നന്ദകുമാര്‍, കലാസംവിധാനം- ഷെബീറലി, കോസ്റ്റ്യൂം ഡിസൈനര്‍- രാധാകൃഷ്ണന് മങ്ങാട്, ചമയം- സജി കൊരട്ടി, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര, ഡിസൈന്‍സ്- സത്യന്‍സ്, പി കെ ഗോപി, പിടി ബിനു എന്നിവരുടെ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം നല്കുന്നു.
സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 16 ന് ആരംഭിക്കും.