സി എന്‍ എ-
ഇന്റര്‍നാഷണല്‍ ഡെസ്ക്:
രാധിക ആപ്തെയുടെ ആദ്യ അന്താരാഷ്ട്ര ചലചിത്രം 'എ കോള്‍ ടു സ്പൈ' ഡിസംബര്‍ 11 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും.
'എ കോള്‍ ടു സ്പൈ' എന്ന ചിത്രത്തിന് അമേരിക്കയിലും യുകെയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ലിഡിയ ഡീന്‍ പില്ച്ചര് ആണ് 'എ കോള്‍ ടു സ്പൈ' സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്തെ മൂന്ന് നായികമാരുടെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്. രാധികയെ കൂടാതെ സാറാ മേഗന് തോമസ്, സ്റ്റാന കാറ്റിക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നൂര്‍ ഇനയാത്ത് ഖാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രാധിക ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് രാധികയെ പ്രശംസിച്ചുകൊണ്ട് 'എ കോള്‍ ടു സ്പൈ'യുടെ എഴുത്തുകാരിയും നിര്‍മ്മാതാവുമായ സാറാ മേഗന് തോമസ് പറഞ്ഞു.
'എ കോള്‍ ടു സ്പൈ' ഒടുവില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ വളരേയേറെ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര പ്രേക്ഷകര്‍ ചെയ്തതുപോലെ ഹോം പ്രേക്ഷകരും ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാധിക ആപ്തെ പറഞ്ഞു.