Editor- MM Kamath
അട്ടപ്പാടി:
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ 'മ് മ് മ്' (സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി സോഹന്‍ റോയ്, വിജീഷ് മണി ടീം ഒരുക്കുന്ന 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന സിനിമയുടെ ചിത്രീകരണം ഭക്ഷ്യ ദിനമായ ഒക്ടോബര്‍ പതിനാറിന് അട്ടപ്പാടിയില്‍ ചിത്രീകരണം ആരംഭിച്ചു.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന 'ആദിവാസി' വിജീഷ് മണി സംവിധാനം ചെയ്യുന്നു.
മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
'എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം' അപ്പാനി ശരത്ത് പറഞ്ഞു.
വിശപ്പിന്റെ പേരില്‍ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് 'ആദിവാസി'.
വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രമാണ് 'ആദിവാസി'.
പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രഹണം- മുരുഗേശ്വരന്‍, എഡിറ്റിങ്ങ്- ബി ലെനിന്, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന് മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ്ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍- വി എം ലത്തീഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റോജി പി കുര്യന്, എക്സിക്യുട്ടീവ് പ്രൊഡുസര്‍- അജിത്ത് ഇ എസ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com