സി.കെ. അജയ് കുമാര്‍-
കൊച്ചി:
ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാര്‍ ഇന്ദ്രജിത്തിന് പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത്. അക്ഷരാര്‍ത്ഥത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഈ സന്ദര്‍ഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങള്‍ ഒന്നടങ്കം. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും, തമിഴ് താരങ്ങളായ കാര്‍ത്തി, വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഔദ്യോദികമായി ഗാനം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തത്. അതിനു പിറകെ മലയാളത്തിലെ യുവ താരനിര ഒന്നടങ്കം തങ്ങളുടെ പേജുകളിലൂടെ ആശംസകള്‍ നേര്‍ന്ന് ഗാനം പങ്കിട്ടതോടെ ആരാധകരും.
'കടം കഥായായ് നെഞ്ചില്‍ കനലായ്
ചങ്കിലെ നിണമായ് ഈ വടം
ഒന്നായ് ഒഴുകാം ഉള്ളം നിറയാം
ചുമരുകള്‍ തകരാന്‍ ഒരു വടം'
എന്ന ഗാന വീഡിയോ ആവേശത്തോടെ സ്വീകരിച്ചു നെഞ്ചിലേറ്റി. ജുബിത് നമ്രദത് രചിച്ച് സയനോരാ ഫിലിപ്പ് സംഗീതം പകര്‍ന്നു അര്ജ്ജുന് ആലപിച്ചതാണ് ഈ ഗാനം. ദൃശ്യ ചാരുത കൊണ്ടും ചിത്രീകരണത്തിലെ വൈവിധ്യം കൊണ്ടും ആകര്‍ഷണീയമായ ഈ ഗാനത്തില്‍ അഭിനയിച്ചിട്ടുള്ള പ്രധാന അഭിനേതാക്കള്‍ അമിത് ചക്കാലക്കല്‍, മനോജ് കെ ജയന്, അശ്വിന് കുമാര്‍ എന്നിവരാണ്. കേരളത്തിന്റെ തനതു കായിക വിനോദമായ വടം വലിയുടെ പാശ്ചാത്തലത്തിലുള്ള വൈകാരികതയും പ്രണയവും സംഘര്‍ഷവും ഇഴ ചേര്‍ന്ന ഒരു പ്രമേയത്തിന്റെ ദൃഷ്യാവിഷ്ക്കാരമാണ് ചിത്രം.
നവാഗതനായ ബിബിന്‍ പോള്‍ സാമുവേല്‍ സംവിധാനം ചെയ്ത 'ആഹാ' സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് നിര്മ്മിച്ചചിരിക്കുന്നത്.