സി എന്‍ എ-
ചെന്നൈ:
പ്രശസ്ത സംഗീത സംവിധായകന് എ.ആര്.റഹ്മാന്റെ മാതാവ് കരീമാ ബീഗം (75) നിര്യാതയായി. ചെന്നൈയിലായിരുന്നു അന്ത്യം.
ട്വിറ്ററില്‍ തന്റെ അമ്മയുടെ ഫോട്ടോ പങ്കിട്ടാണ് റഹ്മാന് വാര്‍ത്ത സ്ഥിരീകരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംഗീത സംവിധായകന് ആര്.കെ. ശേഖറിന്റെ പത്നിയാണ് കരീമാ. കസ്തൂരി എന്നാണ് ആദ്യമുണ്ടായിരുന്ന പേര്.
റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്.
ഗായിക എ.ആര്. റെയ്ഹാന, ഇഷ്രത് ഖാദ്രി, ഫാത്തിമ്മ ശേഖര്‍ എന്നിവരാണ് മറ്റ് മക്കള്‍.
ജിവി പ്രകാശ് കുമാര്‍, ഭവാനി ശ്രെ, സംഗീതജ്ഞരായ റഹീമ, ഖതിജ, ആമീന്‍ റഹ്മാന് എന്നിവരാണ് പേരക്കുട്ടികള്‍.
സംസ്കാരം ഇന്നു വൈകിട്ട് ചെന്നൈയില്‍.