ന്യൂസ് ഡെസ്ക്-
കൊച്ചി:
പ്രശസ്ത സംഗീത സംവിധായകന് അഫ്സല് യൂസഫ് സ്വന്തമായി ആരംഭിച്ച യുട്യൂബ് ചാനലിലെ ആദ്യ വിഡിയോ ഗാനം ശ്രദ്ധേയമാവുന്നു.
'കല്‍ക്കണ്ടം മിഴി കണ്ട് ...' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദും റിനു റസാക്കും ചേര്‍ന്നാണ്. പ്രണയത്തിന്റെ കഥ പറയുന്ന ഈ ഗാനം ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. അഫ്സല് തന്നെ ഈണമിട്ടിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് ദിനു മോഹനാണ്. 'AY Records' എന്ന പുതിയ യുട്യൂബ് ചാനലിലൂടെയാണ് അഫ്സല് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഭാവിയിലും കൂടുതല്‍ പാട്ടുകളും ഈണങ്ങളും ഈ ചാനല്‍ വഴി പുറത്തിറക്കുമെന്നാണ് അഫ്സല് പറയുന്നത്.
നിര്‍മ്മാണം- ഉമ ലോകനാഥ്, അഫ്സല് യൂസഫ്, ഇല്ലൂസ്ട്രേഷന്/ചിത്രീകരണം- ഖനിഷ്ക പോള്‍, ലിറിക്കല്‍ വീഡിയോ- രാംദാസ് (MangoBites), കീബോര്‍ഡ് പ്രോഗ്രാമിംഗ്- ഡാല്‍ട്ടണ്‍ അരുജ, ഗിറ്റാര്‍- അബിന്‍ സാഗര്‍, ഫ്ളൂട്ട്- ജോസ്സി, ദില്‍റുബ- സന്ദീപ് സിംഗ്, സരോദ്- അഭിഷേക് ബോര്‍ക്കര്‍, സ്ട്രിംഗ്സ്- കൊച്ചി സ്ട്രിംഗ്സ്, സ്റ്റുഡിയോ- AYR സ്റ്റുഡിയോ കൊച്ചി, അമല മീഡിയ ഹൗസ് കോഴിക്കോട്, സൂപ്പര്‍ സോണിക് സ്റ്റുഡിയോ ജലന്ധര്‍, ഗീതം ഡിജിറ്റല്‍ കൊച്ചി, സൗണ്ട് എഞ്ചിനീയര്‍- ലെജോ എന്‍ ജെയിംസ്
ജിന്റോ ജോണ്‍, ഡിവിഷന് ദേവസി. മിക്സിങ്ങ് & മാസ്റ്ററിങ്ങ്- അര്ജുന് ബി നായര്‍, അമല മീഡിയ ഹൗസില്‍.
ഇംഗ്ലീഷ് വിവര്‍ത്തനം- റിനു റസാക്ക്.