എ എസ് ദിനേശ്-
പാലക്കാട്:
ജാഫര്‍ ഇടുക്കി, ഗോകുലന്, ലുക്ക്മാന്‍ അവറാന്, ശരണ്യ ആര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ആളങ്കം' എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് പൂര്‍ത്തിയായി.
സുധി കോപ്പ, ദീപക് പറമ്പോള്‍, കബീര്‍ കാദിര്, സോഹന്‍ സീനു ലാല്‍, മാമൂക്കോയ, ബോബന് സാമുവല്‍, അദീഷ് പ്രവീണ്‍, സുധി പറവൂര്‍, ഹരീഷ് പേങ്ങന്, രഞ്ജി കന്‍കോല്‍, കലാഭവന്‍ ഹനീഫ്, രമ്യ സുരേഷ്, ഗീതി സംഗീത, അതുല്യ, സ്നേഹ (ഒരു അടാര്‍ ഫാമിലി) തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സിയാദ് ഇന്ത്യ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു.
സംഗീതം- കിരണ്‍ ജോസ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്- മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഇന്ദുലാല്‍ കാവിട്, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്- ആനൂപ് ഉപാസന, പരസ്യക്കല- റിയാസ് വൈറ്റ് മാര്‍ക്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പലോട്, സഹസംവിധാനം- പ്രദീപ് പ്രഭാകര്‍, ശരത് എന്‍ വടകര, മനൂപ്, തുല്‍ഹത്ത്, ഫിനാന്‍സ് കണ്ട്രോളര്- സജീഷ്, പ്രൊജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍- സുധീര്‍ കുമാര്‍, ഷാജി വെളിയംബ്ര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com