സി എന്‍ എ-
കൊച്ചി:
മൂന്ന് ചെറുചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ്. കെ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.
പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന് മാത്യു, ദര്‍ശന, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബോസില്‍ ജോസഫ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രധാനവേഷത്തിലെത്തുന്നു.
ഇന്ദ്രജിത്തിനേയും ജോജു ജോര്‍ജിനേയും സംയുക്ത മേനോനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സന്തോഷ് എച്ചിക്കാനമാണ്.
ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന് എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരന്, ബീനാ പോള്‍, ഭവന് ശ്രീകുമാര്‍ എഡിറ്റിങ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവരാണ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.
Online PR - CNA.