സി എന്‍ എ-
കൊച്ചി:
രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി 'ആണും പെണ്ണും എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് മൂന്നു കഥകളെ ആസ്ദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യ്തിരിക്കുന്നത്.
ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകന്‍ വേണുവിന്റെ ചിത്രം. പാര്‍വ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.
ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന് മാത്യു, ദര്‍ശന, നെടുമുടി വേണു കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ജോജു ജോര്‍ജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.
ഛായാഗ്രഹണം- ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്. എഡിറ്റിംഗ്- സൈജു ശ്രീധരന്, ബിനാ പോള്‍, ഭവന് ശ്രീകുമാര്‍. സംഗീത സംവിധാനം- ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ്. പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, ജ്യോതിഷ് ശങ്കര്‍. നിര്‍മ്മാണം- സി.കെ പദ്മകുമാര്‍ എം. ദിലീപ്കുമാര്. ചിത്രം മാര്‍ച്ച് 26ന് തിയേറ്ററുകളിലെത്തും.