സി എന്‍ എ-
കൊച്ചി:
പെണ്ണിന്റെ മൂന്നു മുഖങ്ങള്‍ ഒറ്റ സിനിമയില്‍ മൂന്നു കഥകളിലായി ദൃശ്യവല്‍ക്കരിക്കുന്ന ആന്തോളജി സിനിമ 'ആണും പെണ്ണും' സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസായി.
രാജീവ് രവി അവതരിപ്പിക്കുന്ന ഈ ചിത്രം സി കെ പത്മകുമാര്‍, എം ദിലീപ് കൂമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു.
സാവിത്രി, രാച്ചിയമ്മ, റാണി എന്നീ മൂന്നു സ്ത്രീകളുടെ മൂന്ന് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിഷയമാണ് ചിത്രീകരിക്കുന്നത്.
വേണു, ആഷിക് അബു, ജെയ് കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്,റോഷന് മാത്യു, പാര്‍വ്വതി, സംയുക്ത മേനോന്, ദര്‍ശന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉണ്ണി ആര്, വേണു, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍. വേണു, വേണു, ഷൈജു ഖാലിദ്, സുരേഷ് രാജന് എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിംങ്- ബീന പോള്‍, ഷൈജു ശ്രീധര്‍, ഭവന് ശ്രീകുമാര്‍, കല- ഗോകുല്‍ദാസ്, ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- ഷാലു പേയാട്, സന്തോഷ് പട്ടാമ്പി, പരസ്യക്കല- ആനന്ദ് രാജേന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍- ആല്വിന് ഹെന്ററി, ബിബിന്‍ രവീന്ദ്രന്, സൗണ്ട്- അരുണ്‍ രാമവര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന. -എഎസ്സ് ദിനേശ്
Online PR - CNA.