സി എന്‍ എ
കൊച്ചി:
നിരവധി ഹിറ്റ് മ്യൂസിക് ആല്‍ബങ്ങള്‍ സംവിധാനം ചെയ്ത റംഷാദ് തലശ്ശേരിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ 'ആരമ്പ പൂമോള്' റിലീസായി.
ഓട്ടിസം ബാധിച്ച മകളും മകളെ കഷ്ടപ്പെട്ട് വളര്‍ത്തുന്ന ഒരമ്മയുടെയും സ്നേഹ ബന്ധത്തിന്റെ കഥയാണ് 'ആരമ്പ പൂമോള്' പറയുന്നത്.
റ്റാല്‍ ബോയ്സ് എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത 'ആരമ്പ പൂമോള്' മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്.
ആല്‍ബത്തിന്റെ രചന നിര്‍വ്വഹിച്ചത് ജലീല്‍ രാമന്തളിയാണ്.
സംഗീതം & ആലാപനം- അബു ഷെഹീം ഇടക്കാട്, ക്യാമറ & എഡിറ്റിംഗ്- ഫൈജു വൈഡ് സ്ക്രീന്‍, ഓര്‍ക്കസ്റ്റ്രേഷന്‍- കമറുദ്ദീന് കീച്ചേരി.
സിനിമയെ ഏറെ സ്നേഹിക്കുന്ന റംഷാദ് നിരവധി ആല്‍ബങ്ങളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
'താഞ്ഞും ചെലഞ്ഞും', 'ഇടനെഞ്ചില്‍', 'പറയാതെ', 'ഖലീഫ ഖല്‍ബാണ് അവന്' എന്നീ ആല്‍ബങ്ങള്‍ ക്ക് ശേഷമാണ് റംഷാദ് ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബമാണ് 'ആരമ്പ പൂമോള്'. റംഷാദിന്റെ സംവിധാനത്തില്‍ ഇറങ്ങാന്‍ പോകുന്നത് ഷോര്‍ട്ട് ഫിലിം 'ഹോം ഒഫ് ഹൊറര്‍', കൂടാതെ രണ്ട് മ്യൂസിക്കല്‍ ആല്‍ബങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തലശ്ശേരിയിലെ ചോക്ലിയാണ് റംഷാദിന്റെ സ്വദേശം. പി.ആര്.ഒ.- സുനിത സുനില്‍.
Online PR - CNA.