സി എന്‍ എ-
കൊച്ചി:
ബിജു മേനോന്, ഷറഫുദ്ധീന്‍, പാര്‍വ്വതി തിരുവോത്ത്, ഷേര്‍ളിയും എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ 'ചിരമഭയമീ...' എന്ന് ആരംഭിക്കുന്ന ആദ്യ ഗാനത്തിന് റിലീസ് ചെയ്തു.
സംവിധായകന് പ്രിയദര്ശന്, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, അജു വര്‍ഗീസ്, നസ്രിയ നസീം, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, പ്രയാഗ മാര്ട്ടിന്, നിഖില വിമല്‍, അന്ന ബെന്‍, സാനിയ അയ്യപ്പന്, ഗായകന് വിധു പ്രതാപ് എന്നിവര്‍ തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നേഹ നായരും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ്. മധുവന്തി നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റ്സിന്റെയും, ഒ പി എം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ്. എഡിറ്റിംഗ്- മഹേഷ് നാരായണന്, തിരക്കഥ- സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പ്രശസ്ത സംഗീതജ്ഞന് സഞ്ജയ് ദിവേച്ഛയാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍- രതീഷ് ബാലകൃഷ്ണന് പൊതുവാള്, ആര്‍ട്ട് ഡയറക്ടര്‍- ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്,മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരുണ്‍ സി തമ്പി, സന്ദീപ രക്ഷിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പന, പരസ്യകല- ഓള്‍ഡ് മോങ്ക്സ്.