എംഎം കമ്മത്ത്
കൊച്ചി:
ബിജു മേനോന്, പാര്‍വതി തിരുവോത്തും, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന 'ആര്‍ക്കറിയാം' എന്ന ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലെത്തും.
സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'ആര്‍ക്കറിയാം' എന്ന ഭാവത്തിലാണ് ബിജു മേനോനെയും ഷറഫുദ്ദീനെയുമാണ് പോസ്റ്ററില്‍ കാണുന്നത്.
സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്. മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്.
72 വയസ്സുകാരനായ വിരമിച്ച കണക്ക് അധ്യാപകന്റെ കഥാപാത്രത്തെയാണ് നടന് ബിജു മേനോന് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- ജി ശ്രീനിവാസ് റെഡ്ഢി, പശ്ചാത്തല സംഗീതം നല്കി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തനായ സംഗീതജ്ഞന് സഞ്ജയ് ദിവേച്ഛയാണ്.
നേഹ നായരുടെയും, യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. രതീഷ് ബാലകൃഷ്ണന് പൊതുവാള് പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ആര്‍ക്കറിയാമിന്റെ ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കറാണ്. വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരുണ്‍ സി തമ്പി, സന്ദീപ രക്ഷിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബെന്നി കട്ടപ്പനയാണ്.
Online PR - CNA.