എ.എസ്. ദിനേശ്
കൊച്ചി:
ബോക്സോഫീസില്‍ കോളിളക്കം സൃഷ്ടിച്ച 'ദി കാശ്മീര്‍ ഫയല്‍സ്' എന്ന സെന്‍സേഷണല്‍ ചിത്രത്തിന് ശേഷം അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും, ഐ ആം ബുദ്ധ പ്രോഡക്ഷനും വീണ്ടും ഒന്നിക്കുന്നു.
ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇത് സിനിമാലോകം നോക്കി കാണുന്നത്.
തേജ് നാരായണ്‍ അഗര്‍വാള്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍, വിവേക് രഞ്ജന്‍ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവര്‍ ചേര്‍ന്നാണ്. നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം.
ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
250 കോടി ക്ലബ്ബില്‍ കയറിയ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ പലായനമായിരുന്നു ചര്‍ച്ച ചെയ്തത്.
വിവേക് അഗ്നിഹോത്രിയായിരുന്നു സിനിമ സംവിധാനം ചെയ്തത്.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേര് ഈ ചിത്രത്തെ അഭിനന്ദിച്ചു.
പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com