സി എന്‍ എ-
കൊച്ചി:
കല എന്ന രണ്ടക്ഷരത്തിന് വേണ്ടി ജീവിതം ഹോമിക്കപ്പെട്ട്, പിന്നീട് ജീവിതം കരപിടിപ്പിക്കാന്വേണ്ടി പ്രവാസിയാകുന്ന ഒരുപാട്പേരെ നമുക്കറിയാം അത്തരം ഒരു പ്രവാസിയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് 'അബൂക്ക'.
ഇതുപോലെയുള്ള ഒരുപാടു അബുക്കമാര് നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ടാവാം.
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വി എം കുട്ടിമാഷിന്റെ മകന് റഹ്മത് പള്ളിക്കല്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ച് നൗഷു ഷമീര്‍ സംവിധാനം ചെയ്യുന്ന ഹൃസ്വ ചിത്രമാണ് 'അബൂക്ക'.
കാമറ നൗഷു ഭൂമാസ് നിര്‍വ്വഹിക്കുന്നു. ഒപ്പം ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയില്‍ പുറത്തിറങ്ങിയ 'അബുക്ക' തികച്ചും മരുഭൂമിയിലെ സഹനത്തിന്റെ കഷ്ടപ്പാടിന്റെ കഥ പറയുന്നു.