സി എന്‍ എ-
കൊച്ചി:
മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടന് പി സി ജോര്‍ജ് അന്തരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 'അംബ അംബിക അംബാലിക', 'ദ്വീപ്', 'വിടരുന്ന മൊട്ടുകള്‍', 'ശ്രീമുരുകന്', 'ചാണക്യന്', 'അഥര്‍വം', 'ഇന്നലെ', 'സംഘം തുടങ്ങി 68 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.
സിനിമാക്കാര്‍ക്കിടയിലെ കാക്കിയണിഞ്ഞ കലാകാരന് ആയിരുന്നു ജോര്‍ജ്.
ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.
ഭാര്യ: കൊച്ചു മേരി, മക്കള്‍: കനകാംബലി, കാഞ്ചന, സാബന്റിജോ.