സി എന്‍ എ-
ചെന്നൈ:
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന് തവസി അന്തരിച്ചു. 60 വയസായിരുന്നു. മധുരയിലെ ശരവണ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രി എംഡി ഡോ. പി ശരവണന് തന്റെ ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. തവസി തന്റെ ക്യാന്‍സര്‍ ചികിത്സക്ക് സഹായം അഭ്യര്‍ത്ഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചികിത്സാസഹായത്തിനായി കൈകൂപ്പി അപേക്ഷിക്കുന്ന തവസിയുടെ വിഡിയോ കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വളരെ വേഗത്തില്‍ അത് പ്രചരിക്കുകയും നടന് വിവിധ ഇടങ്ങളില്‍ നിന്ന് സഹായം എത്തുകയും ചെയ്തിരുന്നു. വിജയ് സേതുപതി, സൂരി, ചിമ്പു, ശിവകാര്ത്തികേയന്, സൗന്ദരരാജ തുടങ്ങിയ താരങ്ങള്‍ നടനെ സാമ്പത്തികമായി സഹായിച്ചിരുന്നു. തവസിയുടെ ചികിത്സ ഡിഎംകെ എംഎല്‍എ ശരവണന് പൂര്‍ണമായും ഏറ്റെടുക്കുകയും ചെയ്തിരുന്നു. 30 വര്‍ഷമായി തമിഴ് സിനിമാ ലോകത്ത് 140 ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.