സി എന്‍ എ-
ചെന്നൈ:
തമിഴ് ഹാസ്യനടന് പാണ്ഡു കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 74 വയസ്സായിരുന്നു.
ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ നെയിംബോര്‍ഡുകളും മറ്റും നിര്‍മ്മിച്ച് നല്കുന്ന കമ്പനി നടത്തി വരികയായിരുന്നു പാണ്ഡു. എ ഐ എ ഡി എം കെ പാര്‍ട്ടിയുടെ ചിഹ്നമായ 'രണ്ടില' രൂപകല്പന ചെയ്തത് പാണ്ഡുവായിരുന്നു.
മാനവന്, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാണ്ഡു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാനമായി പാണ്ഡു അഭിനയിച്ച ചിത്രം.
പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.