Editor - MM Kamath
കൊച്ചി:
ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'അടി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.
'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന നാലാമത് ചിത്രമാണ് 'അടി'.
ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോവിനെ കൂടാതെ ധ്രുവന്, അഹാന കൃഷ്ണ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഇഷ്ക്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. '96' എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
കോസ്റ്റ്യൂം- സ്റ്റെഫി സേവ്യര്‍, ആര്‍ട്ട്- സുഭാഷ് കരുണ്‍, മേക്കപ്പ്- രഞ്ജിത് ആര്.
സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ട് അന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് 'അടി'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Online PR - CinemaNewsAgency.Com