CNA
കൊച്ചി:
പ്രശാന്ത് മുരളി കേന്ദ്ര കഥാപാത്രമാക്കി നിതിന്‍ നോബിള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അടിയാന്' സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായി.
രണ്ട് ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
സൈറ ബെക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
പ്രശാന്ത് മുരളി, സൈറ ബെക്കര്‍ എന്നിവരെ കൂടാതെ ഷാജു ശ്രീദര്‍, കിടിലം ഫിറോസ്, ക്യാപ്റ്റന്‍ മനോജ് ജോണ്‍, ഷാന്‍സ് ഷൈലജ പി അമ്പു, രാഹുല്‍ ആര് നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
ക്യാപ്റ്റന്‍ മനോജ് ജോണ്‍ നിര്‍മ്മിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയുടെയും ക്രൂരപീഡനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം- ബിനു അലക്സ്, അലക്സ് നളിനം. ഛായാഗ്രഹണം- റഷീദ് അഹമ്മദ്, എഡിറ്റിംഗ്- ഡിലിജന്റ് റൈറ്റിയസ് ന്യൂ, ഗാനരചന- നിതിന്‍ നോബിള്‍, സംഗീതം- ശ്രീരാഗ് സുരേഷ്, ഗായകര്‍- നജിം അര്‍ഷാദ്, ജയദേവന് ദേവരാജന്‍. അസോസിയേറ്റ് ഡയറക്ടര്‍- ഹരികൃഷ്ണന്, അഭിനന്ദ് അനില്‍,
അസിസ്റ്റന്റ് ഡയറക്ടര്‍- പ്രവീണ്‍, സാഹില്‍ മിഖ്ദാദ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹരികൃഷ്, പോസ്റ്റര്‍ ഡിസൈന്‍- സനൂപ് വാഗമണ്‍.
Online PR - CinemaNewsAgency.Com