സി എന്‍ എ-
കൊച്ചി:
നടനും സിനിമാപ്രവര്‍ത്തകനുമായ കലന്തന് ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അദൃശ്യം' എന്ന ഷോര്‍ട്ട് ഫിലിമിന്റെ 2nd ലുക്ക് പോസ്റ്റര്‍ എത്തി.
സൂര്യ ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് സൂര്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സൈക്കിള്‍ യാത്രക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ചലച്ചിത്ര ടിവി താരം വിനോദ് കോവൂര്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സനൂജ സോമനാഥ് എത്തുന്നു.
ഛായാഗ്രഹണം- സജീഷ് രാജ്, എഡിറ്റിംഗ്- വി.ടി. ശ്രീജിത്ത്, പശ്ചാത്തല സംഗീതം- ബോബി ജാക്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കലാസംവിധാനം- നാരായണന് പന്തീരിക്കര, കോസ്റ്റ്യൂംസ്- ഇന്ദ്രന്‍സ് ജയന്, അസോസിയേറ്റ് ഡയറക്ടര്‍- സാബു കക്കട്ടില്‍, പിആര്‍ഒ- റഹിം പനവൂര്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര.