സി എന്‍ എ-
കൊച്ചി:
വിനോദ് കോവൂര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അദൃശ്യം' എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധനേടി മുന്നേറുകയാണ്. മമ്മൂട്ടി ഉള്‍പ്പടെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. 28 വര്‍ഷത്തോളമായി ചലച്ചിത്ര ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലന്തന് ബഷീറാണ് ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും. സൂര്യ ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ്സൂര്യ ആണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സൈക്കിള്‍ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്പെന്‍സും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര ടിവി താരം സനൂജ സോമനാഥ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം : സജീഷ് രാജ്, എഡിറ്റിംഗ്- വി. ടി. ശ്രീജിത്ത്, പശ്ചാത്തല സംഗീതം- ബോബി ജാക്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കലാസംവിധാനം- നാരായണന് പന്തീരിക്കര, കോസ്റ്റ്യൂംസ്- ഇന്ദ്രന്‍സ് ജയന്, അസോസിയേറ്റ് ഡയറക്ടര്‍- സാബു കക്കട്ടില്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര.