സി എന്‍ എ-
ചെന്നൈ:
തമിഴ് നടന് അജിത്തിന് 'വലിമൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരുക്ക്. ബൈക്ക് റേസ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ അജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൈക്കും കാലിനും പരുക്കേറ്റ നടന് നിലവില്‍ ഹൈദരബാദില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയുടെ ഭാഗമായി മാറിനില്‍ക്കുന്ന അജിത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം മാത്രമെ ഇനി ഷൂട്ടിംഗിന് എത്തുകയുള്ളൂ.
ബൈക്കുകളോട് പ്രിയമുള്ളതിനാല്‍ പലപ്പോഴും ഡ്യൂപ്പുകള്‍ ഇല്ലാതെ തന്നെയാണ് അജിത്ത് ചേയ്സിങ്ങ് രംഗങ്ങളില്‍ ചെയ്യാറുളളത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത്തിന് അപകടം സംഭവിച്ചിരുന്നു. അന്ന് റെയ്സിങ്ങിനെടെ ബൈക്ക് ട്രാക്കില്‍നിന്നും തെന്നിമാറുകയായിരുന്നു അപകടമുണ്ടായത്. അപകടത്തിന് ശേഷം അല്പനേരം ചിത്രീകരണം നിര്‍ത്തിവെച്ചെങ്കിലും തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അജിത്ത് ലൊക്കേഷന്‍ വിട്ടുപോയത്. പിന്നീട് കൊവിഡ് കാരണം നിര്‍ത്തി വെച്ചിരുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റബറിലാണ് പുനരാരംഭിച്ചത്.
ഇത്തവണ പരുക്കുകള്‍ ഭേദമാകാന്‍ വിശ്രമം അത്യവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശിച്ചതായാണ് അറിഞ്ഞത്. അത് കാരണം എന്തായാലും ഹൈദരബാദിലുളള ഷൂട്ടിംഗ് ഇനിയും ഒരു മാസം വൈകുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
എച്ച് വിനോദാണ് 'വലിമൈ'യുടെ സംവിധായകന്. നിര്‍മ്മാണം ബോണി കപൂറാണ്.