സി എന്‍ എ-
ചെന്നൈ:
നടന് തല അജിത്തിന്റെ 2022 പൊങ്കല്‍ റിലീസിനൊരുങ്ങുന്ന 'വലിമൈ' ടീം വീണ്ടും ഒന്നിക്കുകയാണ്.
നിര്‍മ്മാതാവ് ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
'വലിമൈ' സംവിധായകന് എച്ച് വിനോദ് തന്നെയായിരിക്കും പുതിയ ചിത്രവും സംവിധാനം ചെയ്യുക.
അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ് ഇത്. 'തല-61' എന്നാണ് താല്‍ക്കാലികമായി സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്.
എച്ച് വിനോദ്, അജിത്ത്, ബോണി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ തമിഴ് റീമേക്ക് ആയ 'നേര്‍കൊണ്ട പാര്‍വൈ' ആയിരുന്നു ഈ ടീമിന്റെ ആദ്യചിത്രം.
Online PR - CinemaNewsAgency.Com