സി എന്‍ എ-
കൊച്ചി:
സൂപ്പര്‍ ഹിറ്റായ നായാട്ടില്‍ പ്രമുഖ കഥാപാത്രങ്ങള്‍ക്കൊപ്പം ജനശ്രദ്ധയാര്‍ജ്ജിച്ച വേഷമാണ് ഡി ജി പിയുടേത്.
വളരെ തന്മയത്തോടെ അജിത് കോശിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നായാട്ടിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടിയ അജിത് കോശി തുടര്‍ന്ന് അഭിനയിച്ച ചിത്രമാണ് 'ലാല്‍ബാഗ്'.
'പൈസാ പൈസാ' എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ലാല്‍ ബാഗ്' എന്ന ചിത്രത്തില്‍ തമിഴനായ വെങ്കിടേഷ് സുബ്രഹ്മണ്യന് എന്ന കഥാപാത്രത്തെയാണ് അജിത് കോശി അവതരിപ്പിക്കുന്നത്.
മംമ്ത മോഹന്‍ ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ലാല്‍ബാഗ്'.
പൂര്‍ണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.
സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സെലിബ്സ് ആന്‍ഡ് റെഡ് കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിര്‍വ്വഹിക്കുന്നു. ഗാനരചന- അജീഷ് ദാസന്, സംഗീതം- രാഹുല്‍ രാജ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.