CNA
കൊച്ചി:
'കാളച്ചേകോന്‍' എന്ന ചിത്രത്തിനുശേഷം ഹരിഹരന് സംവിധാനം ചെയ്യുന്ന 'അക്കുത്തിക്കുത്താന' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം 'അമ്മ' ഹാളില്‍ വെച്ച് നിര്‍വ്വഹിച്ചു.
റെയിന്‍ബോ ഫിലിംസിന്റെ ബാനറില്‍ 'അക്കുത്തിക്കുത്താന' എന്ന ചിത്രത്തില്‍ സിനില്‍ സൈനുദ്ദീന്‍ നായകനാവുന്നു.
ശ്രീജിത്ത് രവി, ഹരീഷ് കണാരന്, സ്പടികം ജോര്‍ജ്, ഭീമന് രഘു, അബു സലീം, ദേവന്, നാരായണന്‍കുട്ടി, ചാലി പാലാ, ശിവജി ഗുരുവായൂര്‍, പ്രഷീബ്, ഷെജിന്‍, അമല്‍ ജോര്‍ജ്, നഞ്ചിയമ്മ, കുളപ്പുള്ളി ലീല, മനീഷ, ഗായത്രി നമ്പ്യാര്‍, ആശ ഏഞ്ചല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കൂട്ടുകാര്‍, മറുത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സതീഷ് ബാബു തിരക്കഥ സംഭാഷണമെഴുതുന്നു.
ടി എസ് ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വാസു അരീക്കോട്, ജിയാദ് മങ്കട, കെ എസ് ഹരിഹരന് എന്നിവരുടെ വരികള്‍ക്ക് ഭവനേഷ്, എം വി രാമദാസ്, ആചാര്യ എന്നിവര്‍ സംഗീതം പകരുന്നു.
ബേബി സാത്വിക സന്തോഷ്, അരുണ്‍ പ്രഭാകരന്, റെജി എന്നിവരാണ് ഗായകര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍- പിസി മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നൗഷാദ് മുണ്ടക്കയം, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍- ആചാര്യ, ആര്‍ട്ട്സ്- ശ്രീകുമാര്‍ പൂച്ചാക്കല്‍, മേക്കപ്പ്- ജയമോഹന്, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ക്യാമറമാന്- നാരായണ സ്വാമി.
അട്ടപ്പാടിയില്‍ ജൂലൈ ആദ്യം ഷൂട്ടിങ് ആരംഭിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com