Editor- MM Kamath
കോഴിക്കോട് :
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം), കോഴിക്കോട്, പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 'അക്ഷരം' പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പ്രതിഭാ പുരസ്കാരങ്ങള്‍ക്ക് (10001 രൂപ)
ചലച്ചിത്ര സംവിധായകന്, വി.എം.വിനു.
സാഹിത്യകാരി, ഡോക്ടര്‍ കെ.പി.സുധീര.
കേരള ദളിത് ഫെഡറേഷന് (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ്, ടി.പി.ഭാസ്കരന്.
സംസ്ഥാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ എണ്‍പതോളം അവാര്‍ഡുകള്‍ നേടിയ 'യക്ഷി' ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ ബ്രിജേഷ് പ്രതാപ് എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അക്ഷരം സാഹിത്യ പുരസ്കാരങ്ങള്‍ക്ക്
(5005 രൂപ)
ഡോക്ടര്‍ ശശികല പണിക്കര്‍, (നോവല്‍: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും).
ബഷീര്‍ സില്‍സില, (കഥകള്‍: മഴചാറുമിടവഴിയില്‍).
ഉഷ സി നമ്പ്യാര്‍, (കഥകള്‍: നന്മപൂക്കുന്ന സൗഹൃദങ്ങള്‍).
പ്രസാദ് കൈതക്കല്‍, (ഓര്‍മ്മക്കുറിപ്പുകള്‍: പുത്തോലയും കരിയോലയും).
വി.കെ.വസന്തന് വൈജയന്തിപുരം, (കവിതകള്‍: ഇരുട്ടിനെ എനിക്ക് ഭയമാണ്).
പ്രദീപ് രാമനാട്ടുകര, (കവിതകള്‍: ബുദ്ധനടത്തം) എന്നിവരും അര്‍ഹരായി.
മികച്ച ഷോര്‍ട്ട് ഫിലിം സംവിധായിക: ബിന്ദു നായര്‍, (ഇനി അല്പം മധുരം ആകാം).
മികച്ച ഡോക്യുമെന്ററി സംവിധായിക: പ്രിയ ഷൈന്‍, (പെണ്ണുടലിന്റെ പ്രരോദനങ്ങള്‍).
പുരസ്കാരങ്ങള്‍ ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്, മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, ചലച്ചിത്ര ടെലിവിഷന്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നന്‍ എന്നിവര്‍ സമ്മാനിക്കും.
Online PR - CinemaNewsAgency.Com