സി എന്‍ എ-
ഹൈദരാബാദ്:
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനെത്തിയ ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. 'RRR (രൗദ്രം രണം രുദിരം) എന്ന ചിത്രത്തില്‍ സീതയുടെ വേഷത്തിലാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. സീതയായി ആലിയ അഭിനയിക്കുന്നത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ആരോപണം.
ആലിയ ഭട്ടിന്റെ അച്ഛന് മഹേഷ് ബട്ട് മുസ്ലിമായതിനാല് താരം സീതയാവരുതെന്നും ട്വീറ്റുകളുണ്ട്. ചിത്രത്തില്‍ നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാം ചരണ്‍ അല്ലൂരി സീതാരാമരാജുവായും ജൂനിയര്‍ എന്‍ ടി ആര് കോമരം ഭീം ആയും വേഷമിടുന്നു.
രണ്ടാം വിവാഹത്തിനു ശേഷം മുസ്ലിം മതവിശ്വാസിയാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് എന്ന് പറയുന്നു. അച്ഛന്റെ മത വിശ്വാസമാണ് മകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് കാരണം.