സി എന്‍ എ-
ഹൈദരാബാദ്:
ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ എസ്. എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര് എന്നിവര്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ താര സമ്പന്നമാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം ബോളിവുഡില്‍ വന്‍ പ്രതിഫലം പറ്റുന്ന താരസുന്ദരി ആലിയ ഭട്ടിന്റെ സാന്നിധ്യമാണ്. ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ആലിയഭട്ടിനെ സംവിധായകന് രാജമൗലിയും യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.