CNA
കൊച്ചി:
നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്.
18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 30-ാം ചിത്രമാണിത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം', 'സൗണ്ട് ഓഫ് ബൂട്ട്', 'മദിരാശി', 'ജിഞ്ചര്‍' എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
'ദി ടൈഗര്‍', 'ബാബ കല്യാണി', 'ടൈം', 'അലി ഭായ്', 'ദ്രോണ 2010', 'സിംഹാസനം', 'മദിരാശി' എന്നീ ഷാജീ കൈലാസ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഡോണ്‍ മാക്സ് തന്നെയാണ് ഈ ചിത്രവും എഡിറ്റ് ചെയ്യുന്നത്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാള ചലചിത്ര സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'എലോണ്‍' എന്ന ഈ സിനിമയ്ക്കുണ്ട്.
ഹെയര്‍സ്റ്റൈലിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
ഛായാഗ്രഹണം: അഭിനന്ദന് രാമാനുജം, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്, സംഗീതം: ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര്: സിദ്ധു പനക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: സജി സി ജോസഫ്, മേക്കപ്പ്: ലിജു പാമംകോട്. ബിജീഷ് ബാലകൃഷ്ണന്, വസ്ത്രാലങ്കാരം: മുരളി, ചീഫ് അസോസിയേറ്റ്: മനീഷ് ഭാര്ഗവന്, ഫിനാന്‍സ് കണ്ട്രോളര്: മനോഹരന് കെ പയ്യന്നൂര്‍, ഫിനാന്‍സ് മാനേജര്‍മാര്‍: നിര്‍മല്‍ രാമകൃഷ്ണന്, ബേസില്‍ എം ബാബു, സ്റ്റില്‍സ്: അനീഷ് ഉപാസന, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്.
Online PR - CinemaNewsAgency.Com