Editor- MM Kamath
കൊച്ചി:
നീണ്ട 12 വര്‍ഷത്തെ ഇടവേളക്കു ശേഷം മോഹന്‍ലാല്‍ ഷാജി കൈലാസ് ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി.
'എലോണ്‍' എന്ന ടൈറ്റില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സംവിധായകന് ഷാജി കൈലാസിന്റെയും സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രഖ്യാപിച്ചത്.
'ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന് എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും', എന്നാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 30ാം ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് ജയറാം ആണ്. ഛായാഗ്രഹണം- അഭിനന്ദന് രാമാനുജം, എഡിറ്റിംഗ്- ഡോണ്‍മാക്സ്, സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി ജോസഫ്.
2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം', 'സൗണ്ട് ഓഫ് ബൂട്ട്', 'മദിരാശി', 'ജിഞ്ചര്‍' എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
'ദി ടൈഗര്‍', 'ബാബ കല്യാണി', 'ടൈം', 'അലി ഭായ്', 'ദ്രോണ 2010', 'സിംഹാസനം', 'മദിരാശി' എന്നീ ഷാജീ കൈലാസ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന ഡോണ്‍മാക്സ് തന്നെയാണ് ഈ ചിത്രവും എഡിറ്റ് ചെയ്യുന്നത്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാള ചലചിത്ര സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'എലോണ്‍' എന്ന ഈ സിനിമയ്ക്കുണ്ട്.
Online PR - CinemaNewsAgency.Com