Editor- MM Kamath
കൊച്ചി:
നവാഗതനായ റഷീദ് പള്ളുരുത്തി കൊച്ചിന് മെഹന്തി ഫിലിംസിന്റ ബാനറില്‍ സംവിധാനവും റഷീദ് വി.എ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അമ്മച്ചികൂട്ടിലെ പ്രണയകാലം'.
മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയും അമ്മ കഥാപാത്രങ്ങളില്‍ പകരം വെക്കാനില്ലാത്ത കവിയൂര്‍ പൊന്നമ്മയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്.
'അമ്മച്ചി കൂട്ടിലെ പ്രണയകാലം' നവംബര്‍ 19 ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.
നവദമ്പതികളായ സാത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ബൈജു എഴുപുന്ന, പാഷാണം ഷാജി, ഇല്യാസ് ബാവ, സഹില്‍, സജി നെപോളിന്‍, അരുണ്‍ ജോസി, ഷമീര്‍, റീജ, രാജശ്രീ എന്നീ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
റഷീദ്, സൈന്‍ ഉനൈസ് എന്നിവരുടെ വരികള്‍ക്കു നിനോയ് വര്‍ഗീസ്, ഷഹര്‍ഷാ ഷാനു എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദ്, പ്രതീപ് പള്ളുരുത്തി, ഷഹല്‍ ഷാ ഷാനു, സിയ ഉല് ഹഖ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജ. വിജയന്, സോഫിയ, ഛായഗ്രഹണം- ശ്യാം, എഡിറ്റര്‍- സ്റ്റീഫന്‍,അന്‍സാര്‍. സൗണ്ട് ഡിസൈന്‍- ശ്രീജിത് ശങ്കര്‍, കല- ശ്രീകുമാര്‍ പൂച്ചാക്കല്‍, മേയ്ക്കപ്പ്- സുധാകരന് പെരുമ്പാവൂര്‍, കോസ്റ്റ്യം- വേലായുദ്ധന്‍ കീഴില്ലം, ഡി.ഐ.- വിനീത് വി. കര്‍ത്ത, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാഫി, സ്റ്റില്‍സ്- സാബു മാഗ്ന, ആക്ഷന്‍- ജാകി ജോണ്സണ്, സ്റ്റുഡിയോ- മാജിക് മാംങ്കോ ഫിലിംസ്, ബി.ജി. സ്കോര്‍- അബ്ദു ഹക്കീം, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com