സി.കെ. അജയ് കുമാര്‍-
ചെന്നൈ:
കാലത്തിന്റെ കരങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയാത്ത ദൃശ്യകലാവിസ്മയമായിരുന്നു 'അങ്ങാടി' എന്ന സിനിമ. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാല യവനികക്കുള്ളില്‍ മറഞ്ഞ ജയന് എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം.
ഐ.വി. ശശി എന്ന സംവിധായകന്റെ സൃഷ്ടിയില്‍ ദൃശ്യവിസ്മയമായി ജന്മം കൊണ്ട, കയ്യടിച്ച് കേരളീയര്‍ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരന് നിര്‍മ്മിച്ച 'അങ്ങാടി', നവംബര്‍ 16 മുതല്‍ 'എസ് ക്യുബ് ഫിലിംസ്' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പുനരാവിഷ്ക്കരിക്കുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പഴയ മലയാള പടത്തിനു ആദ്യമായി ഒരു മൂവി ട്രെയിലര്‍ അവതരിപ്പിക്കുന്നത് എന്ന സവിശഷതയും 'അങ്ങാടി' സ്വന്തമാക്കുന്നു.