സി എന്‍ എ-
കൊച്ചി:
പുതുമുഖങ്ങളായ ജീവ ജോസഫ്, ജീവന് ഗോപാല്‍, സൂര്യ ഉദയകുമാര്‍, വിഷ്ണു നമ്പ്യാര്‍, ശിവകാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അങ്ങനെ ഞാനും പ്രേമിച്ചു' എന്ന ചിത്രം ജൂലായ് 31ന് നീസ്ട്രീം ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യും.
സിദ്ധിഖ്, മേജര്‍ രവി, നിര്‍മ്മല്‍ പാലാഴി, നന്ദകിഷോര്‍, വിജു ബാല്‍, രാജേഷ് പറവൂര്‍, സിനോജ് അങ്കമാലി, ഫവാസ്, നിഷാന്ത്, നീനാ കുറുപ്പ്, അഞ്ജന അപ്പുക്കുട്ടന്, ലിയ വര്‍ഗ്ഗീസ്, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സ്റ്റോറി ടാക്കീസിന്റെ ബാനറില്‍ സൗമ്യ ആര് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്, നിഷാന്ത് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു.
എഡിറ്റര്‍- റീക്സണ് ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിനു ബിജു, പൊതിയാന്‍ ടി എ, ആന്റോ തട്ടില്‍, മേക്കപ്പ്- അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം- ബുസി ബി ജോണ്‍, സ്റ്റില്‍സ്- ലിജോ കുഞ്ഞപ്പന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്, സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- ഷിജിത്ത് വാസു, റിഖില്‍ വാസു, നിധീഷ് ടി, പ്രൊഡക്ഷന്‍ മാനേജര്‍- ജുവിന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.