സി എന്‍ എ-
ഇടുക്കി:
ചലച്ചിത്ര നടന് അനില്‍ പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മരണം സംഭവിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.
ജോജു ജോര്‍ജ് അഭിനയിക്കുന്ന 'പീസ്' എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് സുഹൃത്തകള്‍ക്കൊപ്പം മലങ്കര ഡാം സൈറ്റില്‍ എത്തിയ അനില്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങുകയും ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്വീണു പോയെന്നുമാണ് വിവരം. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് അദ്ദേഹത്തെ കരയില്‍ എത്തിച്ചു തൊടുപുഴയിലെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
അനിലിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന.
മലങ്കര ഡാമില്‍ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്ന് നാട്ടുകാര്‍ പറയുന്നു. സച്ചി സംവിധാനം ചെയ്ത് 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ റോളില്‍ ഗംഭീര പ്രകടനം നടത്തിയ അനില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.