സി എന്‍ എ-
തൊടുപുഴ:
നടന് അനില്‍ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിനടുത്ത് ജലാശയത്തില്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയ ചിത്രമാണിത്. ഇവിടെവച്ചാണ് അനില്‍ അപകടത്തില്‍പ്പെട്ടത്.
തൊടുപുഴ ജില്ലാ ഹോസ്പിറ്റലില്‍ കോവിഡ് ടെസ്റ്റ് കഴിഞ്ഞു മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അവിടെ ഭാരത ഭവനിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുക.
അതിനുശേഷം നെടുമങ്ങാട് അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ സംസ്കാരം നടക്കും.