സി എന്‍ എ-
കൊച്ചി:
കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേള്‍ക്കാത്ത ഈ പാട്ട് പങ്ക് വെയ്ക്കുകയാണ് സംഗീത സംവിധായകന് ഔസേപ്പച്ചന്.
ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചന് ഈ ഗാനം പുറത്തു വിട്ടത്.
അനിയത്തിപ്രാവിനു വേണ്ടി എസ് രമേശന് നായര്‍ എഴുതി ഔസേപ്പച്ചന് സംഗീതം പകര്‍ന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്.എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാസിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തില്‍ ഉപയോഗിച്ചില്ല.
ഔസേപ്പച്ചന്റെ കയ്യില്‍ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശന് നായര്‍ വിട വാങ്ങിയപ്പോള്‍ ഏറേ ആദരവോടെ സംഗീത പ്രേമികള്‍ക്കായി പുറത്തു വിടുകയായിരുന്നു.