Editor - MM Kamath
കൊച്ചി:
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സോമന് അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചില്‍ ഒരാള്‍ തസ്കരന്' എന്ന സിസിനിമയുടെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി.
ജയശ്രീ സിനിമയുടെ ബാനറില്‍ പ്രതാപ് വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- എസ്. വെങ്കട്ടരാമന്.
തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്- പ്രസാദ് പണിക്കര്‍.
ഈ ഫാമിലി എന്റര്‍ടെയിന്‍മെന്റ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഹരീഷ് പേരടി, ഹരീഷ് കണാരന്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, സുബ്രഹ്മണ്യന് ബോള്‍ഗാട്ടി, സജീദ് പുത്തലത്ത്, അനിയപ്പന്, പ്രശാന്ത് കാഞ്ഞിരമറ്റം, മന്‍രാജ്, അനുറാം, അംജത് മൂസ, ശ്രവണ, അംബിക, നീന കുറുപ്പ്, സാധിക വേണുഗോപാല്‍, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരോടൊപ്പം സിദ്ധാര്‍ഥ് രാജന് എന്ന പുതുമുഖം നായകനായി അഭിനയിക്കുന്നു.
മണികണ്ഠന് പി. എസ്. ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
പി.കെ ഗോപി, പി. ടി. ബിനു എന്നിവരുടെ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകര്‍ന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- നസീര്‍ കൂത്തുപറമ്പ്, കലാസംവിധാനം- ഷെബീറലി, ചമയം- സജി കൊരട്ടി, വസ്ത്രാലങ്കാരം- രാധാകൃഷ്ണന് മങ്ങാട്, നിശ്ചലഛായാഗ്രാഹണം- അനില്‍ പേരാമ്പ്ര, സംഘട്ടനസംവിധാനം- വിനോദ് പ്രഭാകര്‍(സാമ), നൃത്തസംവിധാനം- സഹീര്‍ അബ്ബാസ്, പരസ്യകല- സത്യന്‍സ്, വാര്‍ത്താ വിതരണം- ഏബ്രഹാംലിങ്കണ്‍.
Online PR - CNA.