സി എന്‍ എ-
കൊച്ചി:
കടുംനീല നിറത്തില്‍ ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ചെറിയ വസ്ത്രം ധരിച്ച് ബീച്ചിലെ കരിങ്കല്‍ ഭിത്തിക്ക് മുകളിലിരുന്ന് പോസ് ചെയ്യുന്ന അന്നാരാജന്റെ ചിത്രങ്ങള്‍ ആകര്‍ഷണീയമാണ്... അതിശയിപ്പിക്കുന്നതാണ്. സിനിമയില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അന്നാ രാജന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലാണ് തുടക്കം. നാടന്‍ കഥയും കഥാപാത്രങ്ങളും നിറഞ്ഞ അങ്കമാലി ഡയറീസില്‍ എണ്‍പതോളം പുതുമുഖ അഭിനേതാക്കള്‍ ഉണ്ടായിരുന്നു. അതിലൊരാളായി ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജന് ഇപ്പോള്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന നടിമാരിലൊരാളാണ്. അങ്കമാലി ഡയറീസിനുശേഷം അന്നാ രാജനെ കണ്ടത് 'വെളിപാടിന്റെ പുസ്തക'ത്തിലാണ്. 'ലോനപ്പന്റെ മാമോദിസ', 'മധുരരാജ', 'സച്ചിന്', 'സ്വര്‍ണ്ണമത്സ്യങ്ങള്‍', 'അയ്യപ്പനും കോശിയും' തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി യാത്ര തുടരുന്ന അന്നാ രാജന് 'രണ്ട്' എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
നഴ്സിങ് പഠിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2017ല്‍ അങ്കമാലി ഡയറീസിന്റെ ഓഡിഷനില്‍ പങ്കെടുത്തുകൊണ്ടാണ് അന്നാ രാജന് അഭിനയ വേദിയിലെത്തിയത്. അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു നാടന്‍ ടച്ച് ഉണ്ടായിരുന്നു. മോഡേണ്‍ എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ പോലും നാടന്‍ ശൈലി കാണാം. നാടന്‍ വേഷം ആണോ മോഡേണ്‍ വേഷം ആണോ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. കാരണം അന്നാ രാജന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.